[9]. പഴയ മലയാളം ക്രിസ്തീയ ഗാനം-,mp4
[9]. Old Malayalam Christian Song-"En Sangadagal Sakalavum..".mp4
//യോഹന്നാൻ - അദ്ധ്യായം 11 ...
4 Minuten
Podcast
Podcaster
INDIAN MOST POPULAR LANGUAGES BY NUMBER(FROM No.1 TO No.12) / ===“Good News for All People”, "Words of Light", and "Songs og Life" // संख्या से सर्वाधिक बोली जाने वाली भाषाओं (१-१२) भारत में - ==="सभी लोगों के लिए अच्छी खबर", "प्रकाश के शब्द", और "जीव...
Beschreibung
vor 9 Jahren
[9]. Old Malayalam Christian Song-"En Sangadagal Sakalavum..".mp4
//
യോഹന്നാൻ - അദ്ധ്യായം 1
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം
ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും
അവനെ കൂടാതെ ഉളവായതല്ല.
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ
വെളിച്ചമായിരുന്നു.
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ
പിടിച്ചടക്കിയില്ല.
6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു
യോഹന്നാൻ എന്നു പേർ.
7 അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും
വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ
വന്നു.
8 അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു
സാക്ഷ്യം പറയേണ്ടുന്നവനത്രേ.
9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന
സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ
മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
11 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ
കൈക്കൊണ്ടില്ല.
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ
വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം
കൊടുത്തു.
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ
ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ
ജനിച്ചതു.
14 വചനം ജഡമായി തീർന്നു, കൃപയും സത്യവും
നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ
നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
15 യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ
പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ
ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു
പറഞ്ഞു.
16 അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും
കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും
സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;
പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ
വെളിപ്പെടുത്തിയിരിക്കുന്നു.
Weitere Episoden
4 Minuten
vor 9 Jahren
5 Minuten
vor 9 Jahren
3 Minuten
vor 9 Jahren
59 Minuten
vor 9 Jahren
In Podcasts werben
Kommentare (0)